
മോഷണ കേസില്‍ സീരിയല്‍ നടനും ഭാര്യയും കുടുങ്ങി. ചതിച്ചത് സിസി ടിവിയും. നടന് ഹരൂണും ഭാര്യയുമാണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
ദീപക് എന്ന പേരില്‍ സീരിയല്‍ മേഖലയില്‍ അറിയപ്പെടുന്ന ഹരുണ്‍ ഭാര്യയ്ക്കൊപ്പം വിലകൂടിയ ഫോണ്‍ മോഷണത്തിനിടെയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ചെന്നൈയിലെ വടപളനിയ്ക്ക് അടുത്തുള്ള അറുമ്പക്കത്ത് ഒരു മൊബൈല്‍ ഷോപ്പിലായിരുന്നു സംഭവം.
കടയില്‍ കയറിയ ഉടന്‍ തന്നെ ദീപകും ഭാര്യയും രണ്ട് ഭാഗത്തേക്ക് പോകുകയും വിലകൂടിയ ഒരു ഹെഡ്ഡ്സെറ്റ് എടുത്ത് നോക്കുന്നതിനിടയില്‍ ആരും കാണാതെ വിലകൂടിയ ഒരു ഫോണ്‍ എടുത്ത് ദീപക് ബാഗിലിട്ടു. എന്നാല്‍ ഇത് കൗണ്ടറിലിരിക്കുന്നയാള്‍ സിസിടിവിയില്‍ കാണുകയും ഉടന്‍ ഷോപ്പ് ഉടമസ്ഥന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ ഇത് ദമ്പതികളുടെ സ്ഥിരം പണിയാണെന്ന് ബോധ്യപ്പെട്ടു. മറ്റൊരു കടയില്‍ കയറി ഇരുവരും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന സിസിടവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments