സാമന്തയുടേതായി ഒടുവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ ശരിക്കും വിസ്മയിപ്പിക്കുന്നവയായിരുന്നു. വിവാഹ ശേഷവും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുമായി സാമാന്ത അരങ്ങിലേക്കെത്തുകയാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ സിനിമ അഭിനയം നിര്‍ത്താം എന്നു പോലും ചിന്തിച്ചു പോയിട്ടുണ്ട് എന്ന് സാമന്ത വെളിപ്പെടുത്തിയിരിക്കുന്നു. അര്ഥവത്തായതും കരുത്തുറ്റതുമായ ഒരു കഥാപാത്രവും ലഭിക്കാതെയായപ്പോഴാണ് സിനിമ ഉപേക്ഷിക്കാം എന്ന തീരുമാനത്തില്‍ സാമന്ത എത്തിയത്.
നാലോ അഞ്ചോ പാട്ടുകളില്‍ മാത്രം വന്നു പോവുന്ന കഥാപാത്രമാണെങ്കില്‍ സിനിമ എനിക്ക് വേണ്ട. നല്ല ഒരു വേഷം ലഭിച്ചില്ലെങ്കില്‍ അഭിനയിക്കില്ല എന്ന് എനിക്ക് ഞാന്‍ തന്നെ ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമം തോന്നി ഒരുപാട് കരഞ്ഞിട്ടുണ്ട്- സാമന്ത പറഞ്ഞു. ഈച്ച എന്ന ചിത്രത്തിന് ശേഷമാണ് സാമന്തയ്ക്ക് ഒരു ഐഡന്റിറ്റി ഉണ്ടായത്. കരിയര്‍ ബ്രേക്ക് ലഭിച്ചത് കത്തിക്ക് ശേഷമാണ്. പിന്നെയും ഉയര്‍ച്ചയും താഴ്ചയും ഒരുപാടുണ്ടായെന്നും താരം പറയുന്നു.
Post Your Comments