
തന്നെ വീട്ടുകാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും, ജീവിതം നരകതുല്യമാണെന്നും ഹൃത്വികിന്റെ സഹോദരി സുനൈന കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പ്രതികരണങ്ങളുമായി നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ സുനൈനയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ സഹോദരനും നടനുമായ ഹൃത്വിക് റോഷന് തന്നെയാണെന്ന് കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍ പറയുന്നു. കങ്കണയും ഹൃത്വിക്കും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്റെ പി.ആര് ടീമിനെ ഉപയോഗിച്ച് സുനൈനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്ന് രംഗോലി കൂട്ടിച്ചേര്‍ത്തു.
സുനൈന ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു രോഗമില്ലെന്നും അവര്‍ പ്രതികരിച്ചു.’ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നുവെന്നും സ്വന്തമായി ഹോട്ടല്‍ മുറി വാടകയ്ക്കെടുത്താണ് ഇപ്പോള്‍ കഴിയുന്നതെന്നും സുനൈന പറഞ്ഞിരുന്നു.
Post Your Comments