GeneralLatest News

വിശാല്‍ എങ്ങനെ മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടും? ഒരു കാര്യവും ചെയ്യാതെ മറ്റുള്ളവരെ വിമര്‍ശിക്കുകയാണ്; വിശാലിനെതിരെ ആഞ്ഞടിച്ച് ശരത്കുമാറിന്റെ ഭാര്യ രംഗത്ത്

സംശയമുനയില്‍ നില്‍ക്കുന്നയാളെന്ന നിലയില്‍ വിശാല്‍ എങ്ങനെ മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുമെന്നും താരം ചോദിക്കുന്നു

നടികര്‍ സംഘം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോഴാണ് വിശാലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോയില്‍ ശരത്കുമാറിനെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചതാണ് ആരോപണങ്ങള്‍ക്ക് വഴിവെച്ചത്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ പോലും ഹാജരാക്കാന്‍ വിശാലിന് കഴിഞ്ഞില്ലെന്നും പിതാവ് തെറ്റുകാരനായിരുന്നുവെങ്കില്‍ അതിനുള്ള ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്നും വിശാലിനോട് ഇതുവരെയുണ്ടായിരുന്ന ബഹുമാനം പോലും ഇപ്പോള്‍ ഇല്ലെന്നും വ്യക്തമാക്കി ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി എത്തിയിരുന്നു.

വരലക്ഷ്മിയുടെ കത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് രാധിക ശരത് കുമാര്‍. നടികര്‍ സംഘത്തിന്‍രെ ഭാരവാഹിയായിരുന്ന സമയത്ത് ഒരു കാര്യവും ചെയ്യാതെ മുന്‍പ് ആ പദവിയിലുണ്ടായിരുന്നവരെ വിമര്‍ശിക്കുകയാണ് വിശാല്‍. ശരത് കുമാറിനെതിരായി കേസുകളൊന്നും നിലവിലില്ല. നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നാല്‍ അത് സത്യമായി മാറില്ലെന്നും അവര്‍ പറയുന്നു. വിശാലിനെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സംശയമുനയില്‍ നില്‍ക്കുന്നയാളെന്ന നിലയില്‍ വിശാല്‍ എങ്ങനെ മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുമെന്നും താരം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button