മലയാളികളുടെ സൂപ്പര്‍താരം പൃഥ്വിരാജിന് സിനിമ കഴിഞ്ഞാല്‍ അടുത്ത കമ്പം വാഹനങ്ങളോടാണെന്ന് പറയാം. ഇപ്പോഴിതാ താരം പുതിയ ആഡംബര വാഹനംകൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബര കാര്‍ നിര്‍മാതാക്കളായ റേഞ്ച് റോവറിന്റെ പുതിയ വാഹനമാണ് പുതുതായി പൃഥ്വിരാജ് സ്വന്തമാക്കിയത്. റേഞ്ച് റോവറിന്റെ ലാന്‍ഡ് റോവര്‍ കാര്‍ ഇനി പൃഥ്വിയ്ക്ക് സ്വന്തം. 1.82 കോടി രൂപയാണ് കേരളത്തിലെ ഇതിന്റെ ഓണ്‍ റോഡ് പ്രൈസ്. വാഹനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
കലാഭവന്‍ ഷാജോന്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്.
Post Your Comments