മമ്മൂട്ടി നായകനായ ഉണ്ട വന്‍ ഹിറ്റായിത്തന്നെ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പോലീസ് ഓഫീസറായ ബിജുകുമാര്‍. സഹപ്രവര്‍ത്തകരില്‍ നിന്ന് ജാതതീയമായ വിവേചനങ്ങള്‍ നേരിട്ട് ഒടുവില്‍ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കഥാപാത്രം. ‘ഇവിടുന്ന് ജീവനോടെ നാട്ടിലെത്താന്‍ പറ്റിയാല്‍ പിന്നെ ഞാനി ജോലിക്ക് കാണില്ല.. ഞാന്‍ ജോലി നിര്‍ത്തി പോകുവാ’ എന്ന ഡയലോഗില്‍ തന്നെ അവര്‍ അനുഭവിക്കുന്ന വേദന മനസിലാക്കാം.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശി ലുക്കുമാനാണ് ഈ വേഷം ഏറ്റവും മികച്ചതാക്കി പ്രേക്ഷകരുടെ ഒന്നടങ്കം കൈയ്യടി നേടിയത്. ഉണ്ടയില്‍ പൊലീസ് ഉദ്യോസ്ഥരായി വന്ന എട്ട് പേരും എടുത്ത് പറയേണ്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം ലുക്മാന്റെതാണെന്ന് നിരൂപകര്‍ ഒന്നടങ്കം പറയുന്നു. മലയാള സിനിമയിലെ മികച്ച ഭാവി വാഗ്ദാനമാണ് താനെന്ന് ലുക്ക്മാന്‍ ഉണ്ടയിലൂടെ തെളിയിച്ചുകഴിഞു.
2017ല്‍ സുഡാനി ഫ്രം നൈജീരിയയിലെ രാജേഷ് എന്ന കഥാപാത്രമാണ് ലുക്ക്മാനെസിനിമാമേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്. ഇപ്പോഴിതാ ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം ആദ്യവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി ലുക്ക്മാന്‍ പേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചുപറ്റിയിരിക്കുന്നു.
Post Your Comments