ജാനകിക്കുട്ടിയുടെ കുഞ്ഞാത്തോലിനെ മലയാളികള്‍ മറന്നോ?… മറക്കാന്‍ സാധ്യതയില്ല. മലയാളികളുടെ പ്രിയപ്പെട്ട താരം ജോമോള്‍ പ്രധാനവേഷത്തില്‍ എത്തിയ എന്റെ സ്വന്തം ജാനകികുട്ടി എന്ന ചിത്രത്തിലെ കുഞ്ഞാത്തോല് എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെയാണ് ചഞ്ചല്‍ എന്ന വെള്ളാരകണ്ണുളള നടി മലയാളസിനിമയില്‍ തിളങ്ങിയത്.
പക്ഷെ ആ ഒരൊറ്റ ചിത്രത്തിലെ ചഞ്ചല്‍ തിളങ്ങിയുളളു അതിനു ശേഷം, അവര്‍ ഓര്‍മ്മച്ചെപ്പ്, ഋഷിവംശം എന്ന ചിത്രങ്ങളിലും അഭിനയിച്ചു. അതിലൊന്നും താരത്തിന് ശ്രദ്ദിക്കപ്പെടാന്‍ ആയില്ല. 1997ല്‍ മോഡലിങ്ങിലൂടെയാണ് ചഞ്ചലിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് സൂര്യ ടിവിയിലെ സെന്‍സേഷന്‍സ് എന്ന പരിപാടിയുടെ അവതാരകയായി പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും ചഞ്ചല്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ നായികമാരെ പോലെ വിവാഹശേഷം താരം അധികമൊന്നും സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. താരത്തിനുപ്പോള് ഒരു മകനുണ്ട്. അഭിനയജീവതം ഉപേക്ഷിച്ച് താരം ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ്. ചഞ്ചലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സോഷ്യല്‍മീഡിയയിലും താരം സജീവമല്ല. കുടുംബത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments