
ജനപ്രിയ പരമ്പര ഉപ്പും മുളകിനും ആരാധകര്‍ ഏറെയാണ്. അച്ഛനും അമ്മയും നാല് മക്കളും ഉണ്ടായിരുന്ന കുടുംബത്തില്‍ അഞ്ചാമത് പാറുകൂടി എത്തിയതോടെ ആരാധകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു. ബാലുവും നീലുവും അടങ്ങുന്ന കുടുംബത്തിലെ നര്‍മ്മ നിമിഷങ്ങള്‍ ആരാധകര്‍ക്ക് പ്രിയങ്കരമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബാലുവിനെ കാണാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകര്‍. ജോലിയ്‌ക്കെന്ന പേരില്‍ പോയിരിക്കുന്നു ബാലു ദിവസങ്ങളായിട്ടും തിരിച്ച് വന്നില്ലെന്നുള്ളത് ആരാധകര്‍ക്ക് വലിയ നിരാശയിലാണ്.
ഇടയ്ക്ക് ജോലിയ്ക്കെന്ന് പറഞ്ഞ് ബാലു പോകാറുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ താരം തിരിച്ചെത്തുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ബാലു എവിടെ പോയെന്ന് പോലും ആര്‍ക്കും അറിയില്ല. ബാലുവിന്റെ അഭാവം ആരാധകരെയും നിരാശയിലാക്കുകയാണ്.
ഇത്രയും നാള്‍ ബാലു ഇതെവിടെ പോയി എന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഉപ്പും മുളകും ഫാന്‍സ് പേജുകളിലൂടെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് ആരാധകര്‍. ബിജു സോപാനമാണ് ബാലുവിന്റെ വേഷത്തില്‍ എത്തുന്നത്.
Post Your Comments