കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ ആദ്യമായി ഗ്രാന്റ് ഫാദറായി എത്തുകയാണ് ജയറാം. താന്‍ മുത്തശ്ശന് ആയി എത്തുന്നത് അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടിയെന്നു താരം പറയുന്നു.
‘ഈ ചിത്രത്തിന്റെ പൂജയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയിരുന്നു.’ ജയറാം പറയുന്നു. ‘പൂജാ ചടങ്ങുകള്‍ക്കിടയില്‍ മമ്മൂട്ടി എന്നോട് സിനിമയുടെ പേരെന്തെന്നു ചോദിച്ചു. ഗ്രാന്റ് ഫാദറെന്നു പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹമൊന്നു ഞെട്ടി. വെറും ഗ്രാന്റ് ഫാദറല്ല, ഗ്രേറ്റ് ഗ്രാന്റ് ഫാദറാണെന്ന് ഞാന്‍ പറഞ്ഞു. മുതുമുത്തശ്ശന്. ഉടനെ മമ്മൂക്ക ചോദിച്ചു- ആര് നീയാ? മമ്മൂക്കയെക്കാളുമൊക്കെ പ്രായമായില്ലേ എനിക്ക്, മുതുമുത്തശ്ശനായൊക്കെ അഭിനയിക്കാന്‍ പോവുകയാണെന്നു ഞാനും പറഞ്ഞു. ചുള്ളനായിട്ടുള്ള ഗ്രാന്റ് ഫാദറാണെന്നു പറഞ്ഞപ്പോള്‍ പുള്ളിക്കു ആശ്വാസമായി. ചുറ്റുമുള്ളവര്‍ ചെറുപ്പമായിരുന്നാലല്ലേ അദ്ദേഹത്തിനും യൗവ്വനം നിലനിര്‍ത്താന്‍ പറ്റൂ.” ജയറാം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments