GeneralLatest NewsMollywood

പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പാള്‍ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഇന്ദ്രന്‍സ്

ആ സമയം തന്റെ കുടുംബം ഒപ്പം ഉണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ്

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടനാണ്‌ ഇന്ദ്രന്‍സ്. ഹാസ്യം മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച താരം ജീവിതത്തിൽ ഏറെ വേദനിപ്പിച്ച സംഭവം തുറന്നു പറയുന്നു. . ഒരു പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പാള്‍ ഉണ്ടായ ദുരനുഭവം പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ” ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. പുരസ്കാരം സ്വീകരിക്കാൻ പ്രമുഖ സംവിധായകനും എത്തിയിരുന്നു. അഭിനന്ദിക്കുന്നതിനായി അടുത്തു ചെന്നപ്പോള്‍ അയാൾ തിരിഞ്ഞു നിന്ന്, ‘നിങ്ങള്‍ അടൂരിന്റെ പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ’ എന്നു പരിഹസിച്ചു ചിരിച്ചു. ”

ആ സമയം തന്റെ കുടുംബം ഒപ്പം ഉണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു അവഹേളനങ്ങളെയും മുറിവേല്‍ക്കുന്നതിനെയും പ്രതിരോധിക്കാന്‍ നന്നായി ശീലിച്ചുവെന്നും അത്തരം അനുഭവങ്ങള്‍ വേദനിപ്പിച്ചുകൊണ്ടേയിരിക്കാന്‍ ഒരിക്കലും അനുവദിക്കാറില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button