BollywoodLatest News

തപ്‌സി പന്നുവിന് വിവാഹം വേണ്ടേ? വിവാഹത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ

എന്നാല്‍ താനൊരിക്കലും വിവാഹം എന്ന സമ്പ്രദായത്തിന് എതിരല്ല എന്നും തപ്സി വ്യക്തമാക്കി

ചലച്ചിത്ര ലോകത്തെ മിന്നും താരമാണ് തപ്‌സി പന്നു. ബോളിവുഡില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച തപ്‌സി പന്നുവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഹിന്ദിയിലു എല്ലാം തപ്സി തിരക്കിലാണ്.

തിരക്കിനിടയില്‍ ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കവെ തപ്സി തന്റെ വിവാഹത്തെ കുറിച്ചുള്ള ‘പ്ലാനിങ്’ പറഞ്ഞു. അടുത്തൊന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സമയമില്ല. ഇപ്പോഴാണ് ഒരു നടി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം എനിക്ക് ലഭിയ്ക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്തണം. എന്നാല്‍ താനൊരിക്കലും വിവാഹം എന്ന സമ്പ്രദായത്തിന് എതിരല്ല എന്നും തപ്സി വ്യക്തമാക്കി. സമയമായാല്‍ ലോകത്തോട് എന്റെ വിവാഹത്തെ കുറിച്ച് ഞാന്‍ തന്നെ അറിയിക്കുന്നതായിരിക്കുമെന്നും തപ്സി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button