മുംബൈ: ലൈംഗീകാരോപണവുമായി കേസ് നേരിടുകയായിരുന്നു നാനാ പടേക്കര്‍. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ പടേക്കറിനെതിരെയുള്ള കേസ് പൊലീസ് അവസാനിപ്പിച്ചു. ഇതില്‍ മറുപടിയുമായി തനുശ്രി രംഗത്തെത്തി. കേസ് അവസാനിപ്പിച്ചതില്‍ ആശ്ചര്യമോ ഞെട്ടലോ ഇല്ല. നിരവധി സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച ദുഷിച്ച ഒരു മനുഷ്യന് നിയമസംവിധാനം ക്ലീന്‍ ചിറ്റ് കൊടുത്തിരിക്കുന്നെന്നായിരുന്നു തനുശ്രീ പറഞ്ഞത്.
ദൃക്സാക്ഷികളുടെയും മൊഴി എടുക്കുന്നതിന് മുമ്പ് എന്തിനാണ് തിടുക്കപ്പെട്ട് പോലീസ് കേസ് അവസാനിപ്പിച്ചതെന്ന് മനസിലാവുന്നില്ലെന്നും തനുശ്രീ വ്യക്തമാക്കി. അലോക് നാഥിന് ക്ലീന്‍ ചീറ്റ് കിട്ടുകയും വീണ്ടും സിനിമാ ജീവിതം തുടരാനും കഴിയുന്നു. അപ്പോള്‍ ഉറപ്പായും ലൈംഗിക അധിക്ഷേപത്തിന് കേസ് എടുക്കപ്പെട്ട നാനാ പടേക്കറിന് ക്ലീന്‍ ചിറ്റ് കിട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും തനുശ്രീ പരിഹസിച്ചു.
Post Your Comments