BollywoodLatest News

ദീപികയുടെ സാരി മലൈക കോപ്പി ചെയ്‌തോ? ഒരേ പാറ്റേണിലുള്ള സാരിയുടുത്ത് ദീപികയും മലൈകയും

പതിവുശൈലിയില്‍ സ്‌റ്റൈലിഷായി മോഡേണ്‍ വേഷങ്ങളില്‍ മറ്റുള്ളവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സാരിയുടുത്താണ് മലൈകയെത്തിയത്

ജീവിതത്തിലെ ഓരോ മുഹൂര്‍ത്തവും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള മലൈക അറോറയുടെ എറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡ് തരാം സോനം കപൂറിന്റെ പിറന്നാളില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. പതിവുശൈലിയില്‍ സ്‌റ്റൈലിഷായി മോഡേണ്‍ വേഷങ്ങളില്‍ മറ്റുള്ളവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സാരിയുടുത്താണ് മലൈകയെത്തിയത്. പതിവു ചിക് വസ്ത്രങ്ങള്‍ ഒഴിവാക്കി സാരിയില്‍ മലൈക തിളങ്ങിയപ്പോഴാണ് ആരാധകര്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ദീപിക പദുകോണ്‍ ധരിച്ചത് ഇതേ പാറ്റേണിലുള്ള സാരിയാണ്. ഇതു തിരിച്ചറിഞ്ഞതോടെ രസകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ദീപികയുടെ സാരി മോഷ്ടിച്ചോ? സെക്കന്റ് ഹാന്റ് ആണോ? എന്നിങ്ങനെയായിരുന്നു കമന്റുകള്‍. എന്താണെങ്കിലും ദീപികയേക്കാള്‍ മികച്ച രീതിയില്‍ മലൈക സാരി ധരിച്ചു എന്ന കാര്യത്തില്‍ ഫാഷനിസ്റ്റുകള്‍ക്കും ആരാധകര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.

shortlink

Related Articles

Post Your Comments


Back to top button