സിനിമാ പ്രേക്ഷകര്‍ക്ക് തിരിച്ചടിയായ സിനിമാ ടിക്കറ്റിനു വിണ്ട നികുതി ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തം. ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റുകള്‍ക്ക് പത്തു ശതമാനം വിനോദ നികുതി ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും തീരുമാനം സിനിമ വ്യവസായത്തെ തകര്‍ക്കുമെന്നും സിനിമ സംഘടനകളുടെ കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചത്. നികുതിക്ക് മേല്‍ നികുതി ഈടാക്കുന്ന ഏര്‍പ്പാടാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ വഴങ്ങാതിരുന്നാല്‍ തിയേറ്ററുകള്‍ അനിശ്ചികാലത്തേക്ക് അടച്ചിട്ട് ശക്തമായ സമരത്തിനിറങ്ങേണ്ട സാഹചര്യമുണ്ടാവുമെന്ന് സംഘടന വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
Post Your Comments