Coming SoonKollywoodLatest News

ഹോളിവുഡ് താരം തന്റെ സിനിമയില്‍ അവസരം ചോദിച്ചതിന്റെ സന്തോഷത്തില്‍ മുരുഗദോസ്; രജനികാന്തിന്റെ ബന്ധുവായിട്ടോ നയന്‍താരയുടെ അമ്മാവനായിട്ടോ അഭിനയിക്കാന്‍ സാധിക്കുമെന്ന് ഡ്യൂക്ക്

ട്വിറ്ററിലൂടെയാണ് ഡ്യൂക്ക് അവസരം ചോദിച്ചത്

രജനി കാന്തിന്റെ പുതിയ ചിത്രമായ ‘ദര്‍ബാറി’ല്‍ അവസരം ചോദിച്ച് ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക്. ട്വിറ്ററിലൂടെയാണ് ഡ്യൂക്ക് അവസരം ചോദിച്ചത്. എ.ആര്‍ മുരുഗദോസിന്റെ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ തനിക്കും ഒരു വേഷം നല്‍കണമെന്നാണ് ബില്‍ ഡ്യൂക്കിന്റെ അഭ്യര്‍ത്ഥന. എ.ആര്‍ മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല.

എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാതാരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു? എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം ‘ സര്‍ ഇത് താങ്കള്‍ തന്നെയാണോ?’ മുരുഗദോസ് കുറിപ്പിന് മറുപടിയായി ചോദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഒരു ഹോളിവുഡ് താരം തന്റെ സിനിമയില്‍ അവസരം ചോദിച്ചതിന്റെ സന്തോഷത്തിലാണ് മുരുഗദോസ്.

https://twitter.com/ARMurugadoss/status/1139162276576059392?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1139162276576059392&ref_url=https%3A%2F%2Fkeralamediapartner.com%2F2019%2F06%2F14%2Ftweet%2F

shortlink

Related Articles

Post Your Comments


Back to top button