ബോളിവുഡ് യുവതാരങ്ങളില്‍ ഏറ്റവും ക്യൂട്ടായ താരമാണ് ആലിയ ഭട്ട്. ആലിയയുടെ വസ്ത്രമാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. സോനം കപൂറിന്റെ വിവാഹത്തിന് ആലിയ ഭട്ട് ധരിച്ച ആ പച്ച ലഹങ്കയാണ് ഇന്ന് മണവാട്ടികള്‍ക്ക് പ്രിയം.
സുമന്‍, അദിതി, പ്രേക്ഷ എന്നീ പെണ്‍കുട്ടികളാണ് ഇതേ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ തങ്ങളുടെ വിവാഹത്തിന് ധരിച്ച് ആലിയയെ പോലെ സുന്ദരിയായത്. സുമന്‍ ആലിയെ പോലെ തലമുടി അഴിച്ചിടുകയായിരുന്നു. എന്നാല്‍ ദുപട്ട തലയില്‍ ഇട്ടിരുന്നു. തായ്‌ലാന്റില്‍ നടന്ന വിവാഹത്തിന് അദിതി പച്ച ലഹങ്കയില്‍ മനസ്സ് നിറഞ്ഞ് നൃത്തമാടി. പ്രേക്ഷ പച്ച ലഹങ്കയോടൊപ്പം ഹെവി ഓര്‍ണമെന്‍സ് ധരിച്ച് മനോഹരിയായി.
Post Your Comments