ബോളിവുഡിലെ താര ദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള വിവാഹം ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു.ഐശ്വര്യയും മകള്‍ ആരാധ്യയും ആരാധകരുടെ ഇഷ്ടതാരങ്ങളാണ്. എന്നാൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച അഭിഷേക് ബച്ചന്റെ വിവാഹമോചനമാണ്.
മുന്‍പ് പലപ്പോഴും ഐശ്വര്യറായുടെയും അഭിഷേകിന്റെയും വിവാഹ മോചന വാര്‍ത്ത പുറത്തു വന്നിരുന്നു. അത്തരത്തില്‍ വന്ന ഒരു വാര്‍ത്തയ്ക്ക് അഭിഷേക് ബച്ചന് നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ച. 2014ലെ ഒരു റിപ്പോര്‍ട്ടാണിത്. ഐശ്വര്യയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ അഭിഷേക് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുകയാണെന്നുമാണ് അന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. അന്ന് അഭിഷേക് നല്കിയ മറുപടിക്ക് ഇന്നും ആരാധകര്‍ കൈയ്യടിയോടെ സ്വീകരിക്കുന്നു.
താന്‍ വിവാഹ മോചിതനായെന്നും ഇക്കാര്യത്തെക്കുറിച്ച് തന്നെ അറിയിച്ചതിന് നന്ദിയുണ്ടെന്നുമായിരുന്നു അന്ന് താരം പ്രതികരിച്ചത്. എന്നാണ് വീണ്ടും വിവാഹിതനാവുന്നതെന്ന് അറിയിക്കണമെന്നും അഭിഷേക് പറഞ്ഞിരുന്നു. താനും ആഷുമായുള്ള വിവാഹ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ആവശ്യമില്ല. തന്റെയും ആഷിന്റേയും കാര്യങ്ങള്‍ എന്തിനാണ് മറ്റൊരാള്‍ തീരുമാനിക്കുന്നത്. ‘തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തിനാണ് മറ്റുള്ളവര്‍ ഇത്രയധികം ചിന്തിക്കുന്നതെന്നും അഭിഷേക് അന്ന് ചോദിച്ചിരുന്നു.
Post Your Comments