Latest NewsTV Shows

വിജയ ലക്ഷ്മിയുടെ പ്രണയ രഹസ്യങ്ങള്‍; കൂട്ടത്തില്‍ ഭര്‍ത്താവിനായൊരു ഗാനവും

അടുത്തിടെയായിരുന്നു വിജയലക്ഷ്മിക്ക് കൂട്ടായി അനൂപ് എത്തിയത്

സ്വതസിദ്ധമായ ശൈലിയുമായെത്തിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ മികവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗിന്നസ് പട്ടികയില്‍ വരെ ഇടംനേടി മുന്നേറുന്ന ഗായികയുടെ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു വിജയലക്ഷ്മിക്ക് കൂട്ടായി അനൂപ് എത്തിയത്.

മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും അടുത്തിടെ സൂര്യ സൂപ്പര്‍ സിംഗര്‍ വേദിയിലേക്ക് എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം വിജയലക്ഷ്മിയെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ഇതിനിടയിലാണ് ഇവരോട് പ്രണയത്തെക്കുറിച്ച് രഞ്ജിനി ചോദിച്ചത്. മ്യാവൂ മ്യാവൂ ആയിരിക്കണം പ്രണയമെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. 2007ലാണ് താന്‍ ആദ്യമായി വിജയലക്ഷ്മിയെ കാണുന്നതെന്നും അന്ന് താന്‍ ഒരു ആരാധകന്‍ മാത്രമാണ്. അവിടെ പരിപാടി അവതരിപ്പിക്കാനായി വന്നതായിരുന്നു വിജി. പിന്നീട് 2017 ല്‍ വിജിയുടെ കുടുംബ ക്ഷേത്രത്തില്‍ നിലവിളക്ക് നല്‍കാനായാണ് വന്നത്. എന്നാല്‍ അവിടത്തെ നിലവിളക്കാണ് താന്‍ സ്വന്തമാക്കിയതെന്നായിരുന്നു അനൂപിന്റെ കമന്റ്. കൂട്ടത്തില്‍ മൗനം സ്വരമായ് എന്ന ഗാനവും ഭര്‍ത്താവിനായി വിജയലക്ഷ്മി പാടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button