മഹേഷിന്റെ പ്രതികാരത്തിലൂടെ തനിനാടന്‍ ഇടുക്കികാരിയായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അപര്‍ണ ബാലമുരളി. തുടക്കം തന്നെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിക്കാന്‍ കഴിയുക എന്നത് ഒരു പുതുമുഖ താരത്തിന് സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം അപര്ണയ്ക്കൊപ്പമുണ്ടായിരുന്നു.
അപര്‍ണ ആദ്യം അഭിനയിച്ച മഹേഷിന്റെ പ്രതികാരം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ താരത്തിനെ തേടിയെത്തിയ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അപര്‍ണ്ണയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നു. നായികയായി അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിയ്ക്ക് ഒരു മടിയില്ലെന്ന് അപര്‍ണ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃഭൂമി ഓണ്‍ലൈനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ സിനിമ പ്രവേശനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments