എറണാകുളം: 5-ാമത് ആള്‍ ലൈറ്റ്സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ‘സെലിബ്രേറ്റ് മലയാളം സിനിമ’ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം. ആഗസ്ത് 31 വരെ എന്‍ട്രികള്‍ സ്വീകരിക്കും.
ചുരുങ്ങിയത് 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെയാണ് ഷോര്‍ട്ട്ഫിലിമുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സമയദൈര്‍ഘ്യം. ഫീച്ചര്‍ഫിലിമുകള്‍ക്ക് 60 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരിക്കണം. 2018 ജനുവരിയ്ക്കും, 2019 ആഗസ്തിനും മധ്യേ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. എന്‍ട്രികള്‍ തികച്ചും സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9539967373
Email : submissions@indywood.co.in
Post Your Comments