സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ മീ ടു മൂവ്മെന്റ് വലിയ ചര്‍ച്ചയായിരുന്നു. പ്രമുഖ സംവിധായകന് മോശമായി പെരുമാറിയെന്നാരോപിച്ചു കൊണ്ട് തെലുങ്ക് താരം ശാലു രംഗത്തെത്തിയിരുന്നു. വിജയ് ദേവേരെക്കൊണ്ടയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങി കെടുക്കണമെന്നായിരുന്നു സംവിധായകന്റെ ആവശ്യമെന്നു ശാലു വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഈ സംഭവത്തെക്കുറിച്ച് താരം തുറന്നു പറയുന്നു
സിനിമയുടെ ഓഡിഷന് സാരി ധരിച്ചു വരാന്‍ സംവിധായകന് തന്നോട് ആവശ്യപ്പെടുകയായിരുന്നു. അയാളുടെ ഓഫീസില്‍ വെച്ചാണ് അഭിമുഖം എന്നാണ് പറഞ്ഞിരുന്നത്. മേല്‍ വിലാസവും നല്‍കിയിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും മനസ്സിലായതെന്നു ശാലു പറയുന്നു. അവിടെ എത്തിയ തന്നോട് മോശമായ കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും അപ്പോള്‍ ശരീരം വിയര്‍ക്കാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു. അയാള്‍ എസി ഓണ്‍ ചെയ്തു. ചതി മനസ്സിലായതിനെ തുടര്‍ന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ശാലു വെളിപ്പെടുത്തി
സംവിധായകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ശാലുവിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ താരത്തിന് നേരം അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്യുന്നു. എന്നാല്‍ വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും ശാലു അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments