ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റോഷന്. യുവാക്കള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ഈ യുവതാരം തന്റെ ഫാഷന്‍ സങ്കല്പ്പങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നു.
‘ഇഷ്ടമുള്ളത് ധരിച്ച് എവിടെയും പോകാം.. അതിനാല്‍ കാലത്തിനൊത്തുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണെന്നു റോഷന് പറയുന്നു. നടന്മാരില് രണ്‍വീര്‍ സിങിന്റെ ഫാഷന്‍ ഇഷ്ടമാണ്. ഫാഷന്റെ കാര്യത്തില്‍ എക്സ്ട്രീം ആണ് അദ്ദേഹം. മലയാളത്തില്‍ യുവനടന്മാരുടെ വസ്ത്രധാരണരീതികളില്‍ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന് എന്നിവരെ ഏറെ ഇഷ്ടമാണെന്നും റോഷന് ജമേഷ് ഷോയില്‍ പങ്കുവച്ചു.
Post Your Comments