മോഹൻലാൽ ആരാധികയായി മഞ്ജു വാര്യർ എത്തിയ സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തിന് പിന്നാലെയാണ് മമ്മൂട്ടി ആരാധികയുടെ കഥ പറയുന്ന ‘ഇക്കയുടെ ശകടം’ എന്ന സിനിമ ഒരു കൂട്ടം തുടക്കക്കാര്‍ പ്രഖ്യാപിച്ചത്. നവാഗതനായ പ്രിൻസ് അവറാച്ചൻ ആണ് സംവിധാനം.
എന്നാല്‍ ‘ഇക്കയുടെ ശകടം’ എന്ന സിനിമയുടെ ടീസർ മോഹന്‍ലാലിനെ അപമാനിക്കുന്നതാണെന്നു വിമര്‍ശനം. വിവാദമായതോടെ അതേ രംഗത്തിന്റെ പൂർണരൂപം അപ്ലോഡ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും ചില സിനിമകളെ വിമർശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അണിയറപ്രവർത്തകർ പറയുന്നു.
‘മോഹന്‍ലാല്‍’ ചിത്രത്തിലെ ഡയലോഗുകളെ പരിഹസിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉൾപ്പെടുത്തിയായിരുന്നു ഇക്കയുടെ ശകടത്തിന്റെ ടീസർ എന്നായിരുന്നു വിമർശനം. ടീസറിന് പിന്നാലെ ചിത്രത്തെയും സംവിധായകനെയും തുണച്ച് നിരവധി പേരെത്തി. പൂർണവിഡിയോ കണ്ടതോടെ തെറ്റിദ്ധാരണ മാറിയെന്നാണ് ഭൂരിഭാഗം കമന്റുകളും
Post Your Comments