BollywoodLatest News

ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല, എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല; കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഹൃത്വിക്കിന്റെ സഹോദരി

വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞാണ് സുനൈന കുടുംബത്തിനെതിരേയും രംഗത്ത് വന്നത്

തന്റെ കുടുംബത്തിനെതിരെ പരാതിയുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍ രംഗത്ത്. ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും കാണിച്ച് വന്ന വാര്‍ത്തകള്‍ക്കെതിരെയാണ് സുനൈന രംഗത്തെത്തിയത്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞാണ് സുനൈന കുടുംബത്തിനെതിരേയും രംഗത്ത് വന്നത്.

”ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. ഞാന്‍ മരുന്ന് കഴിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്‍) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത്. മദ്യപാനത്തില്‍നിന്ന് മുക്തി നേടാന്‍ ഞാന്‍ നേരത്തേ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാന്‍. അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. ആ സമയം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത് നരകതുല്യമായിരുന്നു. എനിക്ക് കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും എനിക്ക് തുറന്ന് പറയാനാകില്ല. അതെക്കുറിച്ചൊന്നും ചോദിക്കരുത്. കാരണം എന്റെ കുടുംബത്തെ ഈ പ്രശ്നങ്ങളൊന്നും ബാധിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടല്‍ മുറി വാടകയ്ക്കെടുത്താണ് കഴിയുന്നത്. മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുമ്‌ബോള്‍ ഞാന്‍ ഒരു നിലയില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഈ വാര്‍ത്തകള്‍ വന്നിട്ടു പോലും ആരും ആരും തിരിഞ്ഞു നോക്കിയില്ലെന്നും സുനൈന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button