1989-ല്‍ എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ പിജി വിശ്വംഭരന് സംവിധാനം ചെയ്ത ചിത്രമാണ് ‘കാര്‍ണിവല്‍’, ആക്ഷന്‍ പ്ലസ് ഫാമിലി മൂഡില്‍ കഥ പറഞ്ഞ കാര്‍ണിവല്‍ വേണ്ടത്ര രീതിയിലുള്ള വാണിജ്യ വിജയം സ്വന്തമാക്കിയിരുന്നില്ല, ഭരതന് എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചപ്പോള്‍ ഗൗരി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് നടി പാര്‍വതിയായിരുന്നു, ജെയിംസ് എന്ന പ്രതിനായക കഥാപാത്രമായി എത്തിയ ബാബു ആന്റണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, കാര്‍ണിവല്‍ കമ്പനിയിലെ മരണകിണര്‍ അഭ്യാസിയായ കഥാപാത്രത്തെ ബാബു ആന്റണി ഇന്ത്യയിലെ ഒരു നടനും ചെയ്യാത്ത സാഹസികതയോടെ മികവുറ്റതാക്കി.
ഒരു വര്‍ഷത്തെ എക്സീപിരിയന്‍സ് ഇല്ലാതെ മരണ കിണറില്‍ അഭ്യാസം കാണിക്കാന്‍ സാധിക്കില്ലെന്ന് അന്ന് പലരും പറഞ്ഞെങ്കിലും മലയാളത്തിന്റെ സ്വന്തം ബോക്സര്‍ ബാബു ആന്റണി അതിനെയൊക്കെ നിഷേധിച്ചു കൊണ്ട് ഡ്യൂപ്പ് ഇല്ലാതെ ചിത്രത്തിലെ സാഹസിക രംഗത്തിനായി മുതിരുകയായിരുന്നു.
മമ്മൂട്ടിക്കൊപ്പം സിദ്ധിഖ് മാള അരവിന്ദന് ബോബി കൊട്ടാക്കരക്കര എന്നിവരും മുഖ്യ കഥാപാത്രങ്ങളായി രംഗത്തുണ്ടായിരുന്നു, സുകുമാരനായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത്. ശ്യാം ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.
Post Your Comments