
പാര്‍വതിയുടെ ഉയരെ പറന്ന് ഉയരുകയാണ്. നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ചിത്രത്തില്‍ പാര്‍വതിയുടെ കാമുകനായ ഗോവിന്ദിനെയാണ് ആസിഫലി അവതരിപ്പിച്ചത്. ഒരു സമയത്ത് ഗോവിന്ദ് പല്ലവിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുണ്ട്. എന്നാല്‍, ഇതിനേക്കാള്‍ ഹരാസ് ചെയ്യുന്ന രംഗം ഫ്ലൈറ്റില്‍ വെച്ചുള്ളതാണെന്ന് ചിത്രം കണ്ടവരെല്ലാം പറയുന്നു.
ഈ ചിത്രം കണ്ട് ഭാര്യയ്ക്ക് വരെ തന്നോട് ദേഷ്യം വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് ഇപ്പോള്‍. ഉയരെ കണ്ട ശേഷം ഭാര്യ സമ എന്തു പറഞ്ഞു എന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്. സാധാരണ ആളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു ചിരിക്കാറുണ്ട്. എന്നാല്‍ ഉയരെ കണ്ടു കഴിഞ്ഞ് ആ പ്രതികരണം കിട്ടാതിരുന്നത് സമയില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും. പ്ലെയിനില്‍ വച്ച് ആസിഫിന്റെ ഗോവിന്ദ് എന്ന കഥാപാത്രം പല്ലവിയെ കാണാന്‍ വരുന്ന രംഗം കണ്ടപ്പോള്‍ ഭാര്യയ്ക്കും ദേഷ്യം വന്നു എന്നും ആസിഫ് അലി പറഞ്ഞു.
Post Your Comments