CinemaGeneralMollywoodNEWS

അന്ന് കഞ്ഞി കുടിച്ച് ജീവിച്ചപ്പോഴും പരാതിയില്ല: നായികമാരുടെ തലകനത്തില്‍ നിന്ന് വ്യത്യസ്തയായ ഷീല പറയുന്നു!

അതൃപ്തിയാകുന്നതോടെയാണ്‌ സന്തോഷം ഇല്ലാതാകുന്നത്. കിട്ടിയതില്‍ തൃപ്തിയുണ്ടാകാന്‍ പഠിച്ചാല്‍ പിന്നെ എല്ലാം സന്തോഷമാകും

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികായി അഭിനയിച്ച നടിയാണ് ഷീല,അടുത്തിടെ ജെസി ഡാനിയല്‍ പുരസ്‌കാരം സ്വന്തമാക്കിയ  മലയാളത്തിന്റെ സ്വന്തം കറുത്തമ്മ അന്നും ഇന്നും മറ്റു നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്, കഷ്ടപാടിന്റെ ഭൂതകാലത്തില്‍ നിന്ന് സൗഭാഗ്യത്തിന്റെ നല്ല നാളുകളിലേക്ക് അഭിനയ സിദ്ധി കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഷീല ഏതു പ്രതിസന്ധികളെയും ചിരിയോടെ നേരിട്ട പെണ്‍മുഖമാണ്, ജെസി ഡാനിയല്‍ പുരസ്‌കാരം സ്വന്തമാക്കിയ നടി ഷീല മനോരമയിലെ  ഞായറാഴ്ചയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നതിങ്ങനെ

“എനിക്ക് വലിയ മോഹങ്ങളില്ല, പണ്ട് കഞ്ഞി കുടിച്ചു ജീവിച്ചപ്പോഴും ഇപ്പോള്‍ എല്ലാ സമൃദ്ധിയില്‍ ജീവിക്കുമ്പോഴും എനിക്ക് പരാതിയില്ല, ദൈവമായി ഇതെല്ലാം തന്നു അതിനു ഞാന്‍ നിമിത്തമായി എന്ന് മാത്രം, അതൃപ്തിയാകുന്നതോടെയാണ്‌ സന്തോഷം ഇല്ലാതാകുന്നത്. കിട്ടിയതില്‍ തൃപ്തിയുണ്ടാകാന്‍ പഠിച്ചാല്‍ പിന്നെ എല്ലാം സന്തോഷമാകും, അവാര്‍ഡ്‌ ലഭിച്ചതറിഞ്ഞ ശേഷം എന്നെ ഒരുപാടു പേരാണ് വിളിച്ചത്, അവരുടെ വാക്കുകളിലെ സന്തോഷം കേട്ടാല്‍ തോന്നും അവാര്‍ഡ്‌ അവര്‍ക്കാണ് ലഭിച്ചതെന്നു, സംവിധായകരായ സേതുമാധവനെയും സത്യന്‍ അന്തിക്കാടിനെയുമാണ് ഈ അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത്”, ഷീല വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button