പ്രശസ്ത ക്രിക്കറ്റ് താരവും ഓള്‍റൗണ്ടറുമായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. യുവരാജിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കണ്ടത്. ഇതോടെ താരങ്ങളടക്കമുള്ളവര്‍ യുവരാജിന് നന്ദിയും ആശംസകളും അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തു. കൂട്ടത്തില്‍ യുവരാജിന്റെ ഭാര്യയും രംഗത്തെത്തി. ഒരു യുഗത്തിന്റെ അവസാനം, താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇനി അടുത്ത അധ്യായത്തിലേക്ക്.. ലൗവ് യു എന്നായിരുന്നു നടിയും ഭാര്യയുമായ ഹസെല്‍ എഴുതിയത്.
അതിന് മറുപടി പറഞ്ഞു കൊണ്ടാണ് യുവരാജിന്റെ മുന്‍കാമുകിയും നടിയുമായ കിം ശര്‍മ്മ രംഗത്തെത്തിയത്. ഇണക്കിളികളെ നിങ്ങള്‍ കൂടുതല്‍ തിളങ്ങട്ടെ, ഒരിക്കലും മറക്കാത്ത നിമിഷങ്ങള്‍ കായികലോകത്തിന് സമ്മാനിച്ചു. അടുത്ത ഘട്ടം കൂടുതല്‍ തിളങ്ങട്ടെയെന്നും കിം ശര്‍മ്മ പറഞ്ഞു.
Post Your Comments