സിനിമാ തിരക്കുകള്‍ താല്‍ക്കാലികമായി വിട നല്‍കിയിരിക്കുകയാണ് നടി വിദ്യ ബാലന്‍. എല്ലാ തിരക്കുകളും മാറ്റി വെച്ച് ബാലിയില്‍ അവധിയാഘോഷിക്കുകയാണ് താരം. സന്തോഷം, സൂര്യനൊത്തു ചില തമാശകള്‍ എന്നിങ്ങനെ പങ്കുവെച്ച ചിത്രത്തിന് താഴെ വിദ്യ കുറിച്ചു. മെറൂണ്‍ നിറത്തിലുള്ള ഒരു ഗൗണാണ് വിദ്യയുടെ വേഷം.
അതിനിടെ താരം പങ്കുവെച്ച ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ‘എന്തുകൊണ്ട് എന്നെയും കൂടെ കൂട്ടിയില്ല’ എന്ന് സൊണാക്ഷി സിന്‍ഹ കുറിച്ചു. എന്‍.ടി.ആറിന്റെ ബയോപിക് ചിത്രത്തിലാണ് വിദ്യ അവസാനമായി വേഷമിട്ടത്. മിഷന്‍ മംഗള്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം.
Post Your Comments