GeneralLatest NewsMollywood

നടി ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു

ആറു വര്‍ഷത്തിനു മുന്‍പാണ് താരത്തിനു ട്യൂമര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സ ആരംഭിച്ചു

ട്യൂമര്‍ ബാധിച്ചു ചികിത്സയില്‍ ആയിരുന്ന നടി ശരണ്യയുടെ ഏഴാമത്തെ ശാസ്ത്ര ക്രിയ കഴിഞ്ഞു. എന്നാല്‍ പ്രധാന സർജനെ കണ്ടാലേ എത്രത്തോളം അത് വിജയകരമായെന്നു പറയാനാകൂ എന്നു നടി സീമാ ജി നായര്‍ പറയുന്നു.

ആറു വര്‍ഷത്തിനു മുന്‍പാണ് താരത്തിനു ട്യൂമര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സ ആരംഭിച്ചു. രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴാമത്തെ ശസ്ത്രക്രിയ ആയിരുന്നു ചൊവ്വാഴ്ച രാവിലെ ശ്രീചിത്ര ഹോസ്പിറ്റലില്‍ നടന്നത്.

ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മെയിൻ സർജൻ വരുമ്പോഴേ നടിയുടെ അവസ്ഥയും ശാസ്ത്ര ക്രിയ വിജയിച്ചോ എന്നും പൂര്‍ണ്ണമായും പറയാന്‍ കഴിയൂ എന്ന് സീമ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ തന്നെ ശരണ്യയുടെ വലതു ഭാഗം തളർന്ന അവസ്ഥയായിരുന്നു. റിക്കവർ ചെയ്യാൻ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കിൽ നാളെ പ്രധാന ഡോക്ടര്‍ വന്നാലെ അറിയാന്‍ പറ്റൂ എന്നും സീമ ജി നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button