GeneralLatest News

ഹിന്ദുക്കളെ അപമാനിച്ചു; കബാലിയുടെ സംവിധായകന് നേരെ ഹാഷ് ടാകുകള്‍ പെരുകുന്നു

ദളിതരില്‍ നിന്ന് ഹിന്ദുക്കള്‍ ഭൂമി തട്ടിയെടുക്കുകയായിരുന്നു എന്ന രഞ്ജിതിന്റെ പരാമര്‍ശവും ചോള രാജാക്കന്മാരെ കുറിച്ചുള്ള കമന്റുകളുമാണ് സംവിധാകനെതിരെ തെളിവുകളായി വിമര്‍ശകര്‍ ഉയര്‍ത്തുന്നത്

കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത് ഹിന്ദുക്കളെ ആക്ഷേപിച്ചുവെന്ന് വിമര്‍ശനം ഉയരുന്നു. ദളിതരില്‍ നിന്ന് ഹിന്ദുക്കള്‍ ഭൂമി തട്ടിയെടുക്കുകയായിരുന്നു എന്ന രഞ്ജിതിന്റെ പരാമര്‍ശവും ചോള രാജാക്കന്മാരെ കുറിച്ചുള്ള കമന്റുകളുമാണ് സംവിധാകനെതിരെ തെളിവുകളായി വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. ഇതിനെത്തുടര്‍ന്ന് സംവിധായകനെതിരെ ട്വിറ്ററില്‍ ‘പ്രേ ഫോര്‍ മെന്റല്‍ രഞ്ജിത്’ ഹാഷ് ടാഗുകള്‍ പെരുകുകയാണ്.

അതേസമയം, പെരിയോറിന്റെയും അംബേദ്കറിന്റെയും പാത പിന്‍പറ്റുന്ന ഒര സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് താനെന്നും ചരിത്രസത്യങ്ങളാണ് താന്‍ വിളിച്ചു പറഞ്ഞതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രഞ്ജിത് പറഞ്ഞിരുന്നു. ചോള രാജവംശത്തിലെ രാജ രാജ ചോളന്റെ ഭരണകാലത്ത് തമിഴ്നാട് നരകമായിരുന്നെന്നും ജാതിവ്യവസ്ഥ ഏറ്റവും കൊടുമ്പിരി കൊണ്ടു നിന്ന കാലമായിരുന്നു അതെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും സത്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും രഞ്ജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button