
ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി ഒരു റോള്‍ മോഡലാണ്. ലുക്കിന്റെ കാര്യത്തില്‍ മാത്രമല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ലുക്കിന്റെ കാര്യത്തിലാണെങ്കില്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലെയും താരങ്ങള്‍ മമ്മൂട്ടിയുടെ ഡ്രസ് സെന്‍സിനെ പിന്തുടരുന്നവരാണ്.
ദി ഗ്രേറ്റ്ഫാദര്‍, ബിഗ്ബി, ഡാഡി കൂള്‍, ജോണി വാക്കര്‍, ദി കിംഗ് തുടങ്ങി മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളില്‍ പലതും ഇന്നും ലുക്ക് ടെസ്റ്റുകള്‍ക്കായി റഫര്‍ ചെയ്യാറുണ്ട്. നായകന് എങ്ങനെയായിരിക്കണം, നായകന്റെ ലുക്ക് എങ്ങനെയായിരിക്കണം എന്നൊക്കെയുള്ളതിന് ഉദാഹരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിയെത്തന്നെയാണ്. പുതിയ പുതിയ സ്റ്റൈലുകള്‍ പൊതുചടങ്ങുകളില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ചിലപ്പോഴൊക്കെ വളരെ സാധാരണക്കാരനായി മുണ്ടും ഷര്‍ട്ടും ധരിച്ചുവരുന്ന മെഗാസ്റ്റാറിനെയും നമ്മള് കാണാറുണ്ട്.
Post Your Comments