തെന്നിന്ത്യന്‍ സിനിമ കൈവെള്ളയില്‍ കൊണ്ടു നടക്കുന്ന താരപുത്രിയാണ് കീര്‍ത്തി സുരേഷ്. തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചത്. പുതിയ സിനിമയ്ക്കായ് സ്പെയിനിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
സ്പെയിനിലും യൂറോപ്പിലുമായാണ് സിനിമ ചിത്രീകരിക്കുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. മഹേഷ് കൊനേരുവാണ് താരപുത്രിയുടെ പുതിയ സിനിമ നിര്‍മ്മിക്കുന്നത്. സ്പെയിനിലെ മാരത്തോണ്‍ ഷെഡ്യൂളിന് വേണ്ട തയ്യാറെടുപ്പുകള്‍ ഒരുക്കുന്നതിന്റ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. 50 പേരാണ് സ്പെയിനിലേക്ക് പോവുന്നത്. ജൂണ്‍ 13ാം തീയതി മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നായികാപ്രാധാന്യമുള്ള സിനിമയാണിത്.
Post Your Comments