
മുംബൈ; ബോളിവുഡ് നടി ഇഷ ഡിയോളിനും ഭര്‍ത്താവ് ഭരത് ടക്താനിക്കും രണ്ടാമതും പെണ്‍കുഞ്ഞ്. ഇന്നലെയാണ് കുഞ്ഞ് ജനിച്ചത്. മിരായ ടക്താനി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി എന്ന കുറിപ്പിനൊപ്പമാണ് ഇഷ മകളുടെ പേര് പുറത്തുവിട്ടത്. 2017 നവംബര്‍ 20 നാണ് രാധ്യ ടക്താനി ജനിച്ചത്. 2012 ലാണ് ഇഷയും ഭരതും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു.
Post Your Comments