Latest NewsMollywood

ഫോണില്‍ സംസാരിക്കുന്നതില്‍ പുറകില്‍; ഫോണെടുക്കാത്തതിന് ഇപ്പോഴും പരാതിയുണ്ടെന്ന് ആസിഫ് അലി

നേരിട്ടുള്ള സംസാരത്തിന്റെ വ്യക്തതയും ഫലവും ഫോണില്‍ മിണ്ടിയാല്‍ കിട്ടില്ലെന്നാണ് ആസിഫ് പറയുന്നത്

ഫോണെടുക്കാത്തിന്റെ പേരില്‍ ഏറെ പഴി കേട്ടിട്ടുള്ള താരമാണ് ആസിഫ് അലി. മുമ്പ് താരരാജാവ് വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിന് പഴി കേട്ട ആസിഫ് ഇത്തരം പ്രവണതകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും ഫോണ്‍ വിളികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം പരാതികള്‍ വരുന്നുണ്ടെന്നും ഫോണില്‍ സംസാരിക്കുന്നതില്‍ താന്‍ പുറകിലാണെന്നും താരം പറഞ്ഞു.

അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത് അതിലും സജീവമല്ല. നേരിട്ടുള്ള സംസാരത്തിന്റെ വ്യക്തതയും ഫലവും ഫോണില്‍ മിണ്ടിയാല്‍ കിട്ടില്ലെന്നാണ് ആസിഫ് പറയുന്നത്. ഉയരെ എന്ന ചിത്രത്തിലെ ഏറെ പ്രശംസിക്കപ്പെട്ട ഗോവിന്ദ് എന്ന കഥാപാത്രത്തിന്റെ വിവിധ മാനസിക തലങ്ങള്‍ വിശദീകരിക്കുക എളുപ്പമല്ല. അതിനാലാണ് അഭിമുഖങ്ങളില്‍ എത്താതിരുന്നതെന്നും ആസിഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button