GeneralLatest News

അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; പാക്കിസ്ഥാനെ സ്‌നേഹിക്കൂ എന്ന് ഹാക്കര്‍മാര്‍

തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് പരാതി. ഹാക്കര്‍മാര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക് ആയ അമിതാഭ് ബച്ചന്റെ ചിത്രം മാറ്റി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം പ്രൊഫൈല്‍ ആയി നല്‍കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം.

പാക്കിസ്ഥാനെ സ്‌നേഹിക്കൂ.. എന്നും റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘തുര്‍ക്കി ഫുട്‌ബോളര്‍മാര്‍ക്ക് നേരെയുള്ള ഐസ്‌ലന്‍ഡിന്റെ മനോഭാവത്തില്‍ പ്രതിഷേധിക്കുന്നു. ഞങ്ങള്‍ വളരെ സൗമ്യമായാണ് സംസാരിക്കുന്നത്. എന്നാല്‍ വലിയൊരു സൈബര്‍ ആക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കുകയാണ് ഇവിടെയെന്നും ട്വീറ്റ് ഉണ്ടായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു. അന്വേഷണം മഹാരാഷ്ട്ര പോലീസ് സൈബര്‍ യൂണിറ്റ് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments


Back to top button