BollywoodLatest News

ഞാന്‍ ഒരു സന്തോഷവതിയായ ഔട്ട്‌സൈഡറാണ്, ലേറ്റ് നൈറ്റ് പാര്‍ട്ടിയൊന്നും എനിക്ക് ചേരില്ല; ഔട്ട്സൈഡര്‍ സ്റ്റാറ്റസിനെക്കുറിച്ച് തുറന്നു പറഞ്ഞ് തപ്‌സി പന്നു

ബോളിവുഡിലെ മറ്റ് താരങ്ങളിലെ പോലെ ലേറ്റ് നൈറ്റ് പാര്‍ട്ടിയില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും തപ്സി വ്യക്തമാക്കി

തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ സാന്നിധ്യമാണ് തപ്‌സി പന്നു. നിരവധി ആരാധകരുള്ള താരത്തിന് ഇപ്പോള്‍ ലഭിക്കുന്ന ശക്തമായ കഥാപാത്രങ്ങളാണ്. എന്നാല്‍ തപ്സിയെ ബോളിവുഡ് കണക്കാക്കുന്നത് പുറത്തുള്ള ഒരാളായാണ്. അതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് തപ്‌സി

‘ഞാനൊരു ഔഡ്സൈഡറാണ്. എന്നാല്‍ ഇതിനെ മോശം കാര്യമായി ഞാന്‍ കാണുന്നില്ല. ഞാന്‍ സന്തോഷവതിയായ ഔട്ട്സൈഡറാണ്. എന്റെ പിന്നാലെ ക്യാമറ ഇല്ലാത്തതിനാല്‍ ഞാന്‍ യാത്ര ചെയ്യുകയും സിനിമയ്ക്ക് പുറത്തെ സാധാരണക്കാരുടെ ജീവിതം വീക്ഷിക്കുകയും ചെയ്യറുണ്ട്. അതാണ് ഔട്ട്സൈഡറായി നില്‍ക്കുന്നതില്‍ എനിക്കുള്ള ശക്തിെന്നും തപ്‌സി പറഞ്ഞു. ബോളിവുഡിലെ മറ്റ് താരങ്ങളിലെ പോലെ ലേറ്റ് നൈറ്റ് പാര്‍ട്ടിയില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും തപ്സി വ്യക്തമാക്കി. ഞാന്‍ വളരെ നേരത്തെ ഉറങ്ങു. അതുപോലെ നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യും. അതിനാല്‍ രാത്രി വൈകിയുള്ള പാര്‍ട്ടിയൊന്നും എന്റെ ജീവിത രീതിയ്ക്ക് ചേരില്ല. ഞാന്‍ സന്തോഷകരമായ അന്തരീക്ഷത്തിലാണ്. തപ്സി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button