സിനിമാ–സീരിയൽ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടി ശരണ്യ ശശി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലാണ്. താരത്തിന്റെ ദയനീയമായ ജീവിതാവസ്ഥ പുറത്തറിയിച്ചത് സാമൂഹ്യപ്രവർത്തകൻ സൂരജ് പാലാക്കാരൻ. അദ്ദേഹത്തിന്റെ െഫയ്സ്ബുക്ക് വിഡിയോയിലൂടെയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച നടി ഇപ്പോൾ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്.
വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവർ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദർശിച്ച ശേഷം സൂരജ് പറയുന്നു. പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര് ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ വിഡിയോയിൽ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി തളർന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.’–സൂരജ് പറയുന്നു. കൂടാതെ ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഉദേശിച്ചിരുന്നതെന്നും എന്നാൽ അവർ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാൻ ആ കുട്ടിക്ക് വിഷമമുണ്ട്. അതുകൊണ്ട് ശര്യണയുടെ അമ്മയുടെ നമ്പറും മറ്റുവിവരങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തുന്നുവെന്നും സൂരജ് വ്യക്തമാക്കി.
ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായരും പറയുന്നു. കഴിഞ്ഞ ഒരു വർഷമായി കിടപ്പിലാണെന്നും പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും തരാം പറയുന്നു.
Post Your Comments