മുംബൈ: തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി തന്റെ രണ്ടാമത്തെ ഗര്‍ഭകാലം ആഘോഷിക്കാന്‍ തുടങ്ങിയത് മുതല്‍ വന്‍ ട്രോളുകള്‍ക്കാണ് ഇരയാവുന്നത്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലും നിരവധി ട്രോളുകളാണ് സമീരയെ തേടി എത്തിയത്. തുടര്‍ന്ന് ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് വിശദീകരിച്ച് സമീറ രംഗത്തെത്തി.
പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂര്‍ അല്ല എന്നായിരുന്നു സമീര നല്‍കിയ മറുപടി. ഇപ്പോഴിതാ താരം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ബിക്കിനിയിട്ട ചിത്രമാണ് ട്രോളുകാര്‍ക്കായി സമീറ പോസ്റ്റ് ചെയ്തത്. ആഴമില്ലാത്ത വെള്ളത്തില്‍ മാത്രം നീന്തിത്തുടിച്ചു ശീലിച്ചിട്ടുള്ളവര്‍ക്ക് അവളുടെ ആത്മാവെന്നും ഒരു നിലയില്ലാക്കയമാണ്. ഈ ഗര്‍ഭകാലത്ത് ഞാന്‍ എന്റെ സ്വന്തം വയറു കണ്ടാസ്വദിക്കുന്നത് അരോചകമായി അനുഭവപ്പെടുന്ന എല്ലാവരോടും എനിക്ക് ഇതേ പറയാനുള്ളുവെന്നും സമീറ കുറിച്ചു.
https://www.instagram.com/p/BycGXB1nYSe/
Post Your Comments