BollywoodLatest News

എന്റെ മാതാപിതാക്കള്‍ എനിക്ക് വേണ്ടി സമയം കണ്ടെത്തി, എന്നാല്‍ എനിക്കതിന് കഴിയുന്നില്ല; സെയ്ഫ് അലി ഖാന്‍

തന്റെ തിരക്കേറിയ ജീവിതത്തില്‍ മകന് വേണ്ട സമയം നല്‍കാനാകുന്നില്ലെന്ന് വിഷമമാണ് സെയ്ഫ് പങ്കുവെച്ചിരിക്കുന്നത്

മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഏറ്റെടുത്ത കുട്ടികളിലൊരാളാണ് തൈമൂര്‍. സെയ്ഫിന്റേയും കരീനയുടെയും മകനായ തൈമൂര്‍ സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരമാണ്. എന്നാല്‍ ഇപ്പോള്‍ സെയ്ഫ് തന്റെ സങ്കടം പങ്കുവെച്ചിരിക്കുകയാണ്. തന്റെ തിരക്കേറിയ ജീവിതത്തില്‍ മകന് വേണ്ട സമയം നല്‍കാനാകുന്നില്ലെന്ന് വിഷമമാണ് സെയ്ഫ് പങ്കുവെച്ചിരിക്കുന്നത്.

കഠിനമായ ഷൂട്ടിംഗ് വര്‍ക്കുകള്‍ കഴിഞ്ഞ് താന്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ തൈമൂര്‍ ഉറങ്ങിക്കഴിഞ്ഞിരിക്കും. അതെന്നെ മാനസികമായി വല്ലാതെ വേദനിപ്പിക്കാറുണ്ട്. രാത്രി എട്ട് മണിക്ക് മുമ്പ് പായ്ക്കപ്പ് ആയില്ലെങ്കില്‍ വല്ലാത്ത ഒരു വിഷമമാണ്. കാരണം മകനു വേണ്ടി ചെലവഴിക്കേണ്ട സമയമാണ് പോകുന്നതെന്ന് ഉള്ളില്‍ ഒരു വിചാരം വരുമെന്നും സെയ്ഫ് പറയുന്നു. എന്റെ പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ക്രിക്കറ്ററായിരുന്നു. മാതാവ് ശര്‍മ്മിള ടാഗോര്‍ ഒരു നടിയും എന്നാല്‍ അവര്‍ ഇരുവരും എന്റെ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തി. എന്നാല്‍ തൈമൂറിനു വേണ്ടി പലപ്പോഴും എനിക്കത് കഴിയാറില്ല. സെയ്ഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button