
നിറവയറിൽ നിൽക്കുന്ന ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യന്‍ താര സുന്ദരി സമീറ റെഡ്ഡി. ഗര്‍ഭകാലം ആസ്വദിക്കുന്ന ചിത്രം സമീറ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഗര്‍ഭിണിയായതിന് ശേഷം ശരീരഭാരം കൂടിയ സമീറയ്ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപസം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി ബിക്കിനി ധരിച്ചു നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് സമീറ കുറിച്ചത് ഇങ്ങനെ:
‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്’- സമീറ കുറിച്ചു
Post Your Comments