ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയുടെ വിവാഹം പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. തന്നെക്കാള്‍ പത്തു വയസിനു ഇളയതായ അമേരിക്കന്‍ ഗായകന്‍ നികിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ നിക് വാര്‍ത്തകളില്‍ നിറയുന്നത് തങ്ങളുടെ മുന്‍കാല ജീവിതത്തെ പറ്റി തുറന്നു പറയുന്നതിലൂടെയാണ്.
പതിനാറാം വയസിലെ സ്വന്തം ലൈംഗിക ജീവിതത്തെ കുറിച്ചു ഒരു അമേരിക്കൻ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിക്കിന്റെ തുറന്നു പറച്ചിൽ. ‘പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങൾ അക്കാലത്ത് നടന്നിരുന്നത്. കരിയറില്‍ ഏറ്റവും ശോഭിച്ച കാലമായിരുന്നു അത്. അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും ആ ചെറുപ്രായത്തിൽ അറിഞ്ഞിരുന്നില്ല.
പാശ്ചാത്യ സംസ്കാര പ്രകാരം പതിനാറു വയസ്സു മുതൽ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. എന്നാല്‍, ഞങ്ങൾ മൂന്നു പേരും അങ്ങനെയായിരുന്നില്ല. പ്യൂരിറ്റി റിങ് ധരിച്ചു നടന്നിരുന്ന ഞങ്ങളെ പലരും പരിഹസിച്ചിരുന്നു. പതിനാറാം വയസ്സിൽ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല.’ താരം പറയുന്നു
എന്നാൽ വലുതായപ്പോൾ പ്രണയവും ലൈംഗികതയും എന്താണെന്ന് അറിഞ്ഞതായും അതാണ് തന്റെ ജീവിതത്തെ തന്നെ നിർവചിച്ചതെന്നും നിക് ജോനാസ് കൂട്ടിച്ചേര്‍ത്തു
Post Your Comments