മലയാളികളുടെ ഇഷ്ട താരമായ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒരു വലംകൈ ഉണ്ട്. അതാരണന്നല്ലേ…. ജോര്‍ജ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലും യഥാര്‍ത്ഥ ജീവിതത്തിലും നിഴല്‍പോലെ കൂടെയുള്ള വ്യക്തിത്വമാണ് ജോര്‍ജ്. മമ്മൂട്ടിയുടെ ഏത് മാനറിസങ്ങളും ജോര്‍ജിന് പരിചിതമാണ്. ഒരു അഭിനേതാവും ചമയക്കാരനും എന്ന ബന്ധത്തിനപ്പുറം വളര്‍ന്ന ഒരു സൗഹൃദമാണ് ഇവര്‍ തമ്മില്‍ ഉള്ളത്.
ജോര്‍ജിന്റെ വാക്കുകള്‍
1991 ഓഗസ്റ്റ് 15 ഊട്ടിയില്‍ നീലഗിരി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ആദ്യമായി മമ്മൂക്കയുടെ അടുത്തെത്തുന്നത്. രഞ്ജിത്തിനെ തിരക്കഥയില്‍ ഐ വി ശശിയാണ് ആ ചിത്രം സംവിധാനം ചെയ്തത്. മേക്കപ്പ്മാനായ അച്ഛന് ദേവസ്യയോടൊപ്പം ആണ് അന്ന് ഞാന്‍ സെറ്റിലെത്തിയത്. പതിവുപോലെ മേക്കപ്പ് തുടങ്ങി. അതിനിടെ അച്ഛനോട് മമ്മൂക്ക ചോദിച്ചു. ”ജോര്‍ജിനെ എനിക്കൊപ്പം അയച്ചുകൂടെ.. എന്റെ മേക്കപ്പ് മാന്‍ ആയി..” കേട്ടപ്പോള്‍ അച്ഛന് സന്തോഷം ആയെങ്കിലും എന്നോട് ചോദിച്ചിട്ട് അഭിപ്രായം പറയാം എന്നു പറഞ്ഞു. അതുകേട്ട താമസം സമ്മതം മൂളാന്‍ എനിക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. ആദ്യമായി മമ്മൂക്കയുടെ മുഖത്തെ മേക്കപ്പ് ഇടുമ്പോള്‍ കൈകള്‍ വിറയ്ക്കുകയായിരുന്നു. ”പേടിക്കാതെ ധൈര്യത്തോടെ മേക്കപ്പ് ഇടൂ” എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ വിറ മാറുകയും കൂടുതല്‍ കോണ്‍ഫിഡന്‍സ് വരികയും ചെയ്തു.
മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്റെ സൗന്ദര്യം വീണ്ടും വീണ്ടും കൂട്ടുന്നതിലെ ജോര്‍ജ് ടച്ച് കുറച്ച് സ്പെഷ്യല്‍ ആണ്. അതിനുപിന്നില്‍ പൊടിക്കൈകള്‍ ഒന്നുമില്ലെന്നാണ് ജോര്‍ജിന്റെ പക്ഷം.
”ആദ്യം മമ്മൂക്കയെ കാണുമ്പോഴുള്ള അതേ തിളക്കം ഇന്നും അദ്ദേഹത്തിന്റെ ചര്‍മത്തിന് ഉണ്ട് അതിനാല്‍ ചെറിയ രീതിയില്‍ ടച്ച് ചെയ്താല്‍ മതി. മമ്മൂക്കയുടെ മുഖത്തിന് ഓവര്‍ മേക്കപ്പ് ആവശ്യമില്ല. പിന്നെ ചില സിനിമകളില്‍ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കാറുണ്ട് അപ്പോള്‍ അതിന് അനുയോജ്യമായ മേക്കപ്പ് ചെയ്യേണ്ടിവരും അതിനു കുറച്ച് സമയമെടുക്കും”.
മമ്മൂക്കയുടെ മേക്കപ്പ്മാനായ ജോര്‍ജ്ജ് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മാതാവ് കൂടിയാണ്. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് ആദ്യമായി ജോര്‍ജ് നിര്‍മ്മാണ രംഗത്ത് എത്തുന്നത്. അതിനു പിന്നിലും മമ്മൂട്ടിയുടെ താല്പര്യമായിരുന്നു. പിന്നീട് ലാല്‍ ജോസിനെ ഇമ്മാനുവല്‍ എന്ന സിനിമ വന്നപ്പോള്‍ ഈ സിനിമ ജോര്‍ജ്ജ് നിര്‍മ്മിക്കൂ എന്ന് മമ്മൂട്ടി പറഞ്ഞു. സിന്‍സില്‍ സെല്ലുലോയ്ഡ് എന്ന ബാനറിലാണ് ജോര്‍ജ് സിനിമ നിര്‍മ്മിക്കുന്നത്.
”നിനക്ക് ആത്മ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഓരോ സിനിമയും നിര്‍മിക്കാവൂ” എന്നാണ് മമ്മൂക്കയുടെ നിര്‍ദ്ദേശം അതുകൊണ്ട് ഓരോ കാര്യവും ചെയ്യുമ്പോള്‍ മമ്മൂക്കയോട് ചോദിക്കും ഒപ്പം ഞാനും നന്നായി ആലോചിക്കും അതിനാല്‍ ഇന്നുവരെ മമ്മൂട്ടിയില്‍ നിന്ന് വഴക്ക് കേട്ടിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.
Post Your Comments