വയസ്സ് എത്ര കഴിഞ്ഞാലും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്ത നായികമാര്‍ ചലച്ചിത്ര ലോകത്തുണ്ട്. വിവാഹത്തിന് മുന്‍പ് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നാണ് വിവാഹത്തെക്കുറിച്ച് ചോദിച്ചാല്‍ താരങ്ങളുടെ മറുപടി. എപ്പോള്‍ വിവാഹം എന്ന ചോദ്യം അവരില്‍ പലര്‍ക്കും ഇഷ്ടമല്ല. വിവാഹത്തിന് ആയിട്ടില്ല എന്ന് തന്നെയാണ് മിക്ക നടിമാരുടെയും പ്രതികരണം.
താരസുന്ദരി തമന്ന ഭട്ടിയയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തൊന്നും തന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കരുത് എന്നാണ് മറുപടി. തന്റെ വിവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്ന് തമന്ന അറിയിച്ചു. വിവാഹം കഴിക്കുന്നതിന് മുന്‍പ് വേറെ ഒരുപാട് കാര്യങ്ങല്‍ ചെയ്യാനുണ്ട് എന്നാണ് നടി പറയുന്നത്. അതിലേറ്റവും പ്രധാനം നീന്തലും ഡ്രൈവിങും പഠിക്കണം എന്നാണത്രെ. കരിയറില്‍ ഇപ്പോള്‍ ഉയര്‍ച്ചയും താഴ്ചയും മാറി മാറി വന്നുകൊണ്ടിരിയ്ക്കുകയാണ്. കരിയറില്‍ വ്യക്തമായ ഒരു നിലനില്‍പ് ഉണ്ടായ ശേഷം മതി വിവാഹം എന്നാണ് തമന്നയുടെ തീരുമാനം എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Post Your Comments