സെലിബ്രിറ്റികളുടെ കാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആവേശമാണ്. താരപുത്രിമാരിൽ താരമാണ് സുഹാന. ബോളിവുഡ് താരം ഷാരുഖിന്റെ പ്രിയ പുത്രിയ്ക്ക് നിരവധി ആരാധകരുണ്ട്. സുഹാനയുടെ ചിത്രങ്ങളും വസ്ത്രധാരണവും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രധാരണത്തിലൂടെ നിശിതമായ വിമർശനങ്ങളും താരം കേട്ടിട്ടുണ്ട്.
മോഡൺ വസ്ത്രത്തിൽ വേദികളിൽ പ്രത്യക്ഷപ്പെടാറുള്ള സുഹാനയെ സാരിയില്‍ എത്തിയിരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. സുഹാനയുടെ അമ്മ ഗൗരി ഖാന്റെ സഹോദര പുത്രി അലിയ ഛിബയുടെ വിവാഹചടങ്ങിലാണ് സുഹാന സാരിയിൽ തിളങ്ങിയത്. ‘എന്റെ വിവാഹം കഴിഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന കുറിപ്പിനൊപ്പമാണ് അലിയ സുഹാനയക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
താരം ഉടന്‍ സിനിമയിലേയ്ക്ക് എത്തുമോ എന്ന അനേഷണത്തിലാണ് ആരാധകര്‍
Post Your Comments