നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് ‘വൈറസ്’. വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ പ്രമുഖരായ താരങ്ങള്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഡോ. ആബിദ് റഹ്മാന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ശ്രീനാഥ് ഭാസി ആണ്. എന്നാല്‍ ഭാസിയുടെ കഥാപാത്രം സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് പ്രേക്ഷകരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. വൈറസില്‍ ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്തതും കണ്‍വിന്‍സിങ്ങായി തോന്നിയതും ഭാസിയുടെ ആബിദെന്ന ജൂണിയര്‍ റസിഡന്റ് ഡോക്ടറായിരുന്നുവെന്ന് ഡോ. നെല്‍സണ്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Dr.Nelson.Joseph/posts/2668514489839140
Post Your Comments