മലയാള സിനിമയിലെ ജെ സി ഡാനിയേല്‍ പുരസ്കാര ജേതാവാണ് നടി ഷീല. പുരസ്കാര നിറവില്‍ തന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഈ പ്രിയ നടി. ആ സമയം തന്നെ ഏറെ സന്തോഷിപ്പിച്ചത് ഒരു ഫോണ്‍ കോള്‍ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടി.
ശാരദ വിളിച്ചിരുന്നു. അവരുട ശബ്ദത്തില്‍ തന്നെ സന്തോഷം മനസിലായി. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ എന്നെ ഓര്‍ത്തു സന്തോഷിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഉണ്ടായ ആഹ്ലാദം ചെറുതല്ല. കൂടുതല്‍ കൂടുതല്‍ ജീവിക്കണമെന്ന് തോന്നുന്നത് ഇത്തരം സന്തോഷങ്ങള്‍ കാണുമ്പോഴാണ്. മലയാളിള്‍ എന്നെപോലുള്ള ചെറിയൊരു നടിയോടു കാണിക്കുന്ന ഇഷ്ടം വീണ്ടും വീണ്ടും തിരിച്ചറിയുമ്പോള്‍ ജീവിച്ച് മതിയായില്ലെന്ന് തോന്നുമെന്നും ഷീല പറയുന്നു. അതിനിടെ പുരസ്കാരം ലഭിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത് സംവിധായകരായ സേതുമാധവനെയും സത്യന് അന്തിക്കാടിനെയുമാണെന്നും ഷീല പറയുന്നു.
Post Your Comments