നടന് കൊല്ലം തുളസിയില്‍നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് അറസ്റ്റില്‍. മൂന്ന് വര്‍ഷം മുമ്പ് വ്യവസായ ആവശ്യങ്ങള്‍ക്കായാണ് 3 ലക്ഷം രൂപ കൊല്ലം തുളസിയില്‍ നിന്ന് ഇയാള്‍ വാങ്ങിയത്. യുവമോര്‍ച്ചയുടെ മുന്‍ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ വി.പ്രശോഭാണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം തുളസി പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ചെക്ക് നല്കി. എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് തുളസി പരാതിയുമായി കോടതിയിലെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.
Post Your Comments