രജനീകാന്ത് പുതിയ സിനിമയുടെ തിരക്കിലാണ്. എ ആര് മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം. സെറ്റില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം സന്തോഷ് ശിവനാണ് ചിത്രം പങ്കുവെച്ചത്.
പേരക്കുട്ടിയെ മടിയില്‍ ഇരുത്തിയുള്ള രജനീകാന്തിന്റെ ചിത്രമാണ് സന്തോഷ് പങ്കുവച്ചത്. നിഷ്കളങ്കതയുടെ ഏറ്റവും നല്ല ഉദ്ദാഹരണം എന്ന് കുറിച്ചാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മോണിറ്റര്‍ നോക്കിനില്ക്കുമ്പോള് പകര്‍ത്തിയതാണ് ചിത്രം. 1992ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം തലപതിയുടെ ക്യാമറ ചെയ്തതിന് ശേഷം പിന്നെ ദര്‍ബാറിലാണ് സന്തോഷ് താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/santoshsivanofficialpage/photos/a.325251547560305/2216441111774663/?type=3&theater
Post Your Comments