ലോക് സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുല്‍ ഗാന്ധി തന്റെ വോട്ടര്മാരെകാണാന് തിരികെ വയനാട്ടില്‍ എത്തിയിരിക്കുകയാണ്. രാഹുലിന്റെ വയനാട് പര്യടനം വന്‍ വിജയമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കിടിലന്‍ രാഷ്ട്രീയ നിരീക്ഷണവുമായെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് കേരളാ മുഖ്യമന്ത്രിയാകണമെന്നാണ് താരം പറയുന്നത്. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്ബ് മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെങ്കില്‍ രാഹുല്‍ ജിക്ക് ആയിക്കൂടെയെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..
രാഹുല്‍ജിയുടെ വയനാട് പര്യടനം ഒരു വ൯ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാ൯ എല്ലായിടത്തും വ൯ ജനാവലി വരുന്നുണ്ടെ.
എന്റെ ഒരു അഭിപ്രായത്തില്‍ ഇനി വരുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില്‍ നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ. പിന്നെ കേരളാ മുഖ്യമന്ത്രിയായ് രാഹുല്‍ ജി ഭരിക്കുന്നതിനിടയിലാകും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരിക. ആദ്യം അതില്‍ മത്സരിക്കാതിരിക്കുക. എന്നാല്‍ കോണ്‍ഗ്രസിന് 300+ സീറ്റ് കിട്ടിയാല്‍ ഉടനെ വയനാട്ടിലെ അപ്പോഴത്തെ എംപിയോട് രാജി വെക്കുവാ൯ നി൪ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില്‍ ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..
അതല്ല 2024ലോക്സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ബി.ജെ.പി 333+ സീറ്റുമായ് മോദി ജീ മൂന്നാം തവണയും അധികാരത്തില്‍ വന്നാല്രാഹുല് ജി കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയില്‍ പ്രവ൪ത്തിച്ചതിന്റെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെങ്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ.. രാഹുല്‍ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന നിലയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കോണ്‍ഗ്രസ് തരംഗം ആവ൪ത്തിക്കുമോ…? (വാല്‍കഷ്ണം.. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്ബ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെങ്കില്‍ രാഹുല്‍ ജിക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)
Post Your Comments